20 Oct 2018
സർവ്വമത പ്രാർത്ഥന |
പാർക്ക് ശുചീകരണം ഉദ്ഘടാനം |
ഗാന്ധി ജയന്തി 2018
ഗാന്ധിജിയെ അറിയാൻ "
ഗാന്ധിജിയുടെ ജീവചരിത്രചിത്രപ്രദർശനം
തലശ്ശേരി:
തലശ്ശേരി മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ ഗാന്ധിജയന്തിയോടനുബന്ധിച്ച്
നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ഗാന്ധിജിയെ അറിയാൻ പരിപാടിയുടെ
ഭാഗമായി ഗാന്ധി ചിത്ര പ്രദർശനം നടത്തി
ഗാന്ധിജിയുടെ
ജീവിതം,ദർശനം, സ്വാതന്ത്ര്യ സമര മുഹൂർത്തങ്ങൾ എന്നിവയെ കുറിച്ച്
കുട്ടികളിൽ കൂടുതൽ അവബോധമുണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ
ഭാഗമായി ഗാന്ധിജിയുടെ ജീവിതമുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ഫോട്ടോകൾ
ഉൾപ്പെടുത്തിയുള്ള പ്രദർശനം സംഘടിപ്പിച്ചു.ഗാന്ധിജി യുടെ ബാല്യം,
മാതാപിതാക്കൾ, ഭാര്യ, സഹോദരങ്ങൾ, കുടുംബാംഗങ്ങൾ, ഇംഗ്ലണ്ടിലെ
വിദ്യാഭ്യാസം,ദക്ഷിണാഫ്രിക്കയി ലെ പ്രവർത്തനങ്ങൾ, ഇന്ത്യൻ സ്വാതന്ത്യ
സമരത്തിലെ അവിസ്മരണീയമായ രംഗങ്ങൾ, അന്ത്യയാത്ര, തുടങ്ങിയ അപൂർവ്വ ഫോട്ടോകൾ
ഉൾപ്പെടുത്തിയതാണ് പ്രദർശനം. സ്കൂൾ സ്കൗട്ട് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ
കാനന്നൂർ ഫിലാറ്റ ലിക് ക്ലബ്ബ് അംഗം ഗബ്രിയേൽ ദാസ് ആണ്
ചിത്രപ്രദർശനത്തിനുള്ള ചിത്രങ്ങൾ ഒരുക്കിയത്.
പരിപാടി
പ്രധാന അധ്യാപകൻ കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ. ഇ ബ്രാഹീം, ഗബ്രിയേൽ
ദാസ്, കെ പി അഷറഫ് എന്നിവർ സംസാരിച്ചു., ഗാന്ധിജിയെ അറിയാൻ പരിപാടിയുടെ
ഭാഗമായി ഗാന്ധി ക്വിസ്സ്, ശുചീകരണ പരിപാടികൾ, കുറിപ്പ് തയ്യാറാക്കൽ എന്നീ
പ്രവർത്തങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ
നടന്നു.ഡോക്യംമെന്ററി പ്രദർശനം, പ്രഭാഷണങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി
നടക്കും
Subscribe to:
Posts (Atom)
ശുചീകരണം
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.
-
*മുഴുവൻ ക്ലാസ്സുകളിലും ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്ത് മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കൂൾ തലശ്ശേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് മുബാറക്ക ഹയർ ...
-
ലോക പരിസ്ഥിതി ദിനം ആചരിച്ചു സ്കൂൾ മാനേജർ ഹാരിസ് ഹാജി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ് കെ.ടി.പി അയിശടീച്ചർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു....