ഭിന്നശേഷി സംഗമം ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്യുന്നു. |
ഭിന്ന ശേഷി സംഗമം നവ്യാനുഭവമായി
തലശ്ശേരി:
തലശ്ശേരി സൗത്ത് ബി.ആർ.സി യുടെയും, തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം നവ്യാനുഭവമായി. ഭിന്നശേഷി
മാസാചരണത്തിന്റെ ഭാഗമായാണ് "ഒപ്പരം " എന്ന പേരിൽ ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചത്. മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന സംഗമം സ്കൂൾ മാനേജർ സി.ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.പി.എ ബഷീർ അധ്യക്ഷനായി. പ്രിൻസിപ്പൽ ടി.എം സാജിദ്, പ്രധാന അധ്യാപകൻ പി.കെ റഫീക് , ബി.പി.സി സഖീഷ് മാസ്റ്റർ, പി.ടി.എ .മെമ്പർ കെ.പി.നിസാർ, BRC കോഡിനേറ്റർ പ്രജീഷ് വേങ്ങ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സി ക്രട്ടറി ഷീബ, ജസിന്തപെരേല. കെ.പി അഷ്റഫ് സംസാരിച്ചു. സി. ഹമീദ് മാസ്റ്റർ നേതൃത്വം നൽകിയ ഗാന വിരുന്നിൽ സിനിമാ പിന്നണി ഗായകരായ സബിനറിനീഷ് മുസ്തഫ മാസ്റ്റർ ഗാനം ആലപിച്ചു, ഭിന്നശേഷി കുട്ടികൾക്ക് വിവിധ കലാപരിപാടികളും, കളികളും ഉൾകൊള്ളിച്ചാണ് സൗഹൃദ സംഗമം നടത്തിയത്. കലാ കായിക പരിപാടികളിൽ പങ്കെടുത്തവർക്കും, കലാ പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. സംഗമത്തിൻ്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഉല്ലാസ സവാരിയും നടത്തി.
പടം : ഭിന്നശേഷി സംഗമത്തിൻ്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിൽ ഉല്ലാസയാത്രക്കെത്തിയവർ'*മാഷേ കുറേ നേരം സന്തോഷത്തിലായിരുന്നു.....*
🤝🤝🤝🤝🤝🤝🤝🤝🤝🤝
'മാഷേ കുറേ നേരം സന്തോഷത്തിലായിരുന്നു ഇനി വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സങ്കടത്തിലാവുന്നു. ഇത്തരത്തിലുള്ള പരിപാടികളാണ് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്. ചേർത്ത് നിർത്തുന്നവരുണ്ടല്ലോ എന്ന തോന്നൽ. '
വിവിധ തരത്തിലുള്ള വൈകല്യങ്ങളുള്ള 51 ഭിന്നശേഷി കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി
കഴിഞ്ഞ ദിവസം മുബാറക്ക ഹയർ സെക്കണ്ടറിയിൽ നടന്ന ഭിന്നശേഷി സൗഹൃദ സംഗമത്തോടനുബന്ധിച്ച് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഒരു ഉല്ലാസയാത്ര നടത്തിയിരുന്നു. ബീച്ചിൽ നിന്നും മടങ്ങുന്ന സമയത്ത് ബസ്സിലിരുന്ന് കൊണ്ട് അതിൽ ഒരു രക്ഷിതാവ് പറഞ്ഞ വാക്കുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
ഭിന്നശേഷി കുട്ടികളുള്ള വീടുകളിലെ ഓരോ രക്ഷിതാവിൻ്റെയും ഉള്ളിൽ നിന്ന് വരുന്ന വാക്കുകളായി നമുക്ക് ഇതിനെ കേൾക്കാം.
ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ ഒരു സംഗമം മുബാറക്കയിൽ നടക്കണമെന്ന് കുറേ കാലമായി മനസിൽ ആഗ്രഹിച്ചിരുന്നു. അതിനിടെ
തലശ്ശേരി സൗത്ത് BRC ടീം ഇങ്ങനെ ഒരു സംഗമത്തെ കുറിച്ച് സം സാരിച്ചത്.വളരെ സന്തോഷം തോന്നി സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ.റഫീഖ് സാറോട് വിഷയം സംസാരിച്ചപ്പോ ൾ പറഞ്ഞത് നീ മുന്നോട്ട് പോയ്ക്കോ എല്ലാം നന്നായി നടക്കും. പ്രിൻസിപ്പൽ സാജിദ് സാറും മാനേജർ ഹാരിസ് ഹാജിയും, പി.ടി എ പ്രസിഡൻ്റ് ബഷീർക്കയും
സ്കൂൾ സ്റ്റാഫും പൂർണ പിന്തുണ അറിയിച്ചു.
വലിയ സാമ്പത്തിക ബാധ്യതയുള്ള പരിപാടി
ഏറ്റെടുക്കുമ്പോൾ
ആശങ്കയുണ്ടായിരുന്നു.
പക്ഷെ ഏത് പരിപാടിക്കും നമുക്ക് സഹായവുമായി എത്തുന്ന പൂർവ്വ വിദ്യാർത്ഥികളും PTA യും സ്കൂൾ സ്റ്റാഫും മാനേജ്മെൻ്റും നമുക്കൊപ്പം ഉണ്ടാവുമെന്ന് ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോവുകയും മുബാറക്കിൻ്റെ മറക്കാനാവാത്ത പരിപാടിയായി 'ഒപ്പരം 'ത്തെ മാറ്റാനും നമുക്ക് കഴിഞ്ഞു.
ഈ പരിപാടി മികവുറ്റതാക്കാൻ കഴിഞ്ഞത് സഖീഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള BRC ടീമും. നമ്മുടെ പ്രിയപ്പെട്ട സി. ഹമീസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള കാലാപരിപാടികളും.ഹമീദ് മാസ്റ്ററോടൊപ്പം സിനിമാപിന്നണി ഗായകരായ സബിന
റിനിഷ്(പൂർവ്വ വിദ്യാർത്ഥി MMHSS ). മുസ്തഫ സാറ്
( സ്കൂളിലെ അധ്യാപിക KTP അയിശ ടീച്ചറുടെ ഭർത്താവും ഗവ: ഉസ്മാൻ ഗേൾസ് സ്കൂളിലെ പ്രധാനാധ്യാപകൻ ) ചേർന്നപ്പോൾ പരിപാടി ഗംഭീരമായി.മുബാറക്കകോൽക്കളി ടീം, അഫ്താബിൻ്റെ നേതൃത്വത്തിലുള്ള സ്കൂൾ പാട്ട് സംഘം എന്നിവരും ഗായകരായ, റിജിന, ബിജു കബീർ,
എന്നിവരും വേദിയെ ധന്യമാക്കി.
എന്നും നമ്മോടൊപ്പം ചേരുന്ന KP നിസാർക്ക, വിൽസ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹായം പരിപാടിയുടെ നടത്തിപ്പിന് ഏറെ സഹായകമായി. ഉച്ചഭക്ഷണം സ്പോൺസർ ചെയ്ത നൗഫൽ സബിസ്താന് പ്രത്യേക നന്ദി.സ്കൂളിലെ അധ്യാപകർ സ്കൗട്ട് ഗൈഡ് ജില്ലാ ഭാരവാഹികൾ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ സ്കൂൾ അധ്യാപകർ, ശ്രീസ്ന ടീച്ചരുടെ നേതൃത്വത്തിലുള്ള BRC കോഡിനേറ്റർമാർ
റഹ്മാനിക്ക യുടെ നേതൃത്വത്തിലുള്ള നോൺ ടീച്ചിംഗ് സ്റ്റാഫ് എല്ലാവരും കൂട്ടായി പ്രവർത്തിച്ചപ്പോൾ നമ്മുടെ ഒപ്പരം പരിപാടി സ്കൂളിൻ്റെ ഒരു അടയാളപ്പെടുത്തലായി.
. ...........................
കെ.പി അഷറഫ്
സ്കൗട്ട് മാസ്റ്റർ
മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി
🥇🥇🥇🥇🥇🥇🥇🥇🥇🥇