26 Jun 2023

ലഹരി വിരുദ്ധ ദിനം

 


തലശ്ശേരി മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ സ്കൗ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു ഹെഡ്കെമിസ്ട്രസ് കെ.ടി. പി ആയിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു ലഹരിക്കെതിരെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന മത്സരം നടത്തി .ലഹരി വിരുദ്ധ പ്രതിജ്ഞ ഗൈഡ് വിദ്യാർഥിനി സമ ആബിദ് ചൊല്ലിക്കൊടുത്തു കെ അഷ്റഫ് കുഞ്ഞബ്ദുള്ള മാസ്റ്റർ അയമു മാസ്റ്റർ ,മൂസ മാസ്റ്റർ, ബദരിയ ടീച്ചർ, സുഹറ ടീച്ചർ സക്കറിയ മാസ്റ്റർ കെ അഷ്റഫ് മാസ്റ്റർ, കെ.പി.അഷറഫ് ഹാരിസ് കാവിൽഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .



പ്രദർശനം


















8 Jun 2023

ലോക സമുദ്രദിനം ആചരിച്ചു

 

തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക സമുദ്ര ദിനത്തിൽ തലായി കടപ്പുറം ശുചീകരിച്ചു തുടർന്ന് സമുദ്ര സംരക്ഷണ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് കെടിപി ഐ ഷടീച്ചർ ചൊല്ലിക്കൊടുത്തു.എം പി മജീദ്, കെ കുഞ്ഞബ്ദുള്ള, എൻ.പി മുഹമ്മദ് അഷ്റഫ്, പി എം.അഷറഫ്, കെ പി അഷ്റഫ്. മൂസ സി.പി, സുറുമി എന്നിവർ സംസാരിച്ചു


















7 Jun 2023

പരിസ്ഥിതി ദിനം ആചരിച്ചു


ലോക പരിസ്ഥിതി ദിനം ആചരിച്ചു
സ്കൂൾ മാനേജർ ഹാരിസ് ഹാജി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ് കെ.ടി.പി അയിശടീച്ചർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സിക്രട്ടറി PM അഷറഫ്, എം.പി മജീദ്,Kഅഷറഫ്, കെ.പി അഷറഫ് എന്നിവർ സംസാരിച്ചു.മാനേജ്മെൻ്റ് കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി, പി ഇസ്മായീൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
സ്കൂളിൽ നടന്ന പരിസ്ഥിതി സംരക്ഷണയാത്ര ഹെഡ്മിസ്ട്രസ് കെ.ടി പി അയിശ ഉദ്ഘാടനം ചെയ്തു.കെ.കുഞ്ഞബ്ദുള്ള, എ.യു. ഷമീല ,പി പി ഹുസൈൻ എന്നിവർ നേതൃത്വം നൽകി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യബോധവൽക്കരണ പരിപാടികൾ നടക്കും







 

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.