9 Oct 2023

നാലേക്ക റോളം വരുന്ന വയലിൽ നെൽകൃഷിയിറക്കാനൊരുങ്ങി മുബാക്ക ഹയർ സെക്കണ്ടറി സ്കൗട്ട് യൂനിറ്റും സീഡ് ക്ലബും

തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മുബാറക് ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷത്തിൽ ഉൾപ്പെടുത്തി ജ്ഞാനോദയ യോഗം തലശ്ശേരി യുടെ കീഴിലുള്ള  ടെമ്പിൾ ഗേറ്റ് പരിസരത്തെ നാലേക്ക റോളം വരുന്ന വയലിൽ   നെൽകൃഷി ഇറക്കുന്നു

നെൽവിത്ത് പാകൽ ചടങ്ങ് മുബാറക്ക് സ്കൂൾ പ്രിൻസിപ്പൽ ടി എം സാജിദ് മാനേജിങ് കമ്മിറ്റി സെക്രട്ടറി  ബഷീർ ചെറിയാൻ സ്കൂൾ ഹെഡ്മിസ്ട്രസ് കെടിപി ഐഷ പിടിഎ വൈസ് പ്രസിഡണ്ട് കെ പി നിസാർ എന്നിവർ ചേർന്ന് നടത്തി ചടങ്ങിൽ എംപി മജീദ് മാസ്റ്റർ മാനേജിംഗ് കമ്മിറ്റിയംഗം തഫ്ലീം മാണിയാട്ട് സ്റ്റാഫ് സെക്രട്ടറി പി എം അഷറഫ് ,നസീർ നല്ലൂർ പി പി ഹുസൈൻ ,എ .യു ഷമീല സ്കൗട്ട് അധ്യാപകരായ കെ. പി അഷ്റഫ് ,കെ അഷ്റഫ്  എന്നിവർപങ്കെടുത്തു തലശ്ശേരി ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.കെ.സത്യൻ ഡയറക്ടർ രാജീവൻ എന്നിവർ നേതൃത്വം നൽകി. കൃഷി ഓഫീസർ കൃഷ്ണൻ വിദ്യാർത്ഥികൾ കൃഷിരീതികളെക്കുറിച്ച് ക്ലാസ്സ് എടുത്തു.






 

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.