തലശ്ശേരിയുടെ ഉൽസവമായികേരളപ്പിറവി ദിനത്തിൽ ഞാറുനടീൽതലശ്ശേരി : ജ്ഞാനോദയ യോഗംതലശ്ശേരി, തലശ്ശേരി നഗരസഭ കാർഷിക കർഷക ക്ഷേമ വകുപ്പും മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്സ് ആൻ്റ് ഗൈഡ്സും മാതൃഭൂമി സീഡ് ക്ലബ്ബ്, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള ഞാറു നടീൽ തലശ്ശേരിയുടെ ഉൽസവമായി.തലശ്ശേരി ജ്ഞാനോദയ യോഗത്തിന് കീഴിൽ ടെമ്പിൾഗേറ്റ് ക്ഷേത്ര പരിസരത്ത്
നിലമൊരുക്കി ഞാറ്റടി തയ്യാറാക്കിയ 3 ഏക്കർതരിശു പാടത്താണ് ഞാറു നട്ടത്. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ സന്ദീപ് കുമാർ ഐ. എ. എസ് മുഖ്യാതിഥിയായി. തലശ്ശേരി ജ്ഞാനോദയ യോഗം പ്രസിഡൻ്റ് അഡ്വ. സത്യൻ അധ്യക്ഷനായി.
വാർഡ് കൗൺസിലർ പ്രീത പ്രദീപ്, വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ,
സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ടി.പി അയിഷ, കൃഷി ഓഫീസർ കൃഷ്ണൻ , സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് എ.കെ സക്കറിയ, പി.ടി.എ പ്രസിഡൻ്റ് ടി.വി.എബഷീർ ഹാജി,
സ്റ്റാഫ് സെക്രട്ടറി പി. എം അഷറഫ്,
പി. പി ഹുസൈൻ സംസാരിച്ചു. ചടങ്ങിൽ ജ്ഞാനോദയ യോഗം ഭാരവാഹികൾ, തലശ്ശേരി മുനിസിപ്പൽ കൗൺസിലർമാർ,കൃഷി വകുപ്പ് ഉദ്യോഗസ്തർ,പി. ടി. എ അംഗങ്ങൾ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ സ്കൂൾ അധ്യാപകർ, മുനിസിപ്പാലിറ്റിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ എൻ.എസ്.എസ്, എസ്. പി സി, ജെ.ആർ.സി മുബാറക്ക സ്കൂൾ എൻ. എസ്.എസ് യൂനിറ്റ്, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിനെത്തിയ മുഴുവൻ പേർക്കും ജ്ഞാനോദയ യോഗം വക മധുരവി തരണം നടത്തി. നടന്നു. കൃഷി ഓഫീസർ കൃഷ്ണൻ സ്വാഗതവുംസ്കൗട്ട് അധ്യാപകൻ കെ.പി അഷറഫ് ചടങ്ങിന് നന്ദിയും പറഞ്ഞു.