കൊയ്ത്തുൽസവം
മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് മാനേജിങ് കമ്മിറ്റി ജ്ഞാനോദയായോഗം തലശ്ശേരി തലശ്ശേരി മുനിസിപ്പാലിറ്റി കൃഷി വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജ്ഞാനോദയോഗം വയലിൽ ഇറക്കിയ 3 ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുൽസവം പ്രദേശത്തിൻറെ ആഘോഷമായി .ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങ് മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജ്ഞാനോദയോഗം പ്രസിഡണ്ട് അഡ്വക്കേറ്റ് സത്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിഷ്ണു എസ് നായർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ മുഖ്യ അതിഥിയായി പങ്കെടുത്തു.
ആശംസകൾ നേർന്നുകൊണ്ട് വാർഡ് കൗൺസിലർ പ്രീത പ്രദീപ് വികസന ചാണ്ടി കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ മുബാറക് സ്കൂൾ പ്രിൻസിപ്പൽ ടി മുഹമ്മദ് സാജിദ് ഹെഡ്മിസ്ട്രസ് കെ ടി പി ഐഷ ടീച്ചർ, തലശ്ശേരി ടൂറിസം സൊസൈറ്റി ചെയർമാൻ കെ.വി.മോഹനൻ പി.ടി.എ പ്രസി ടി.വി എബഷീർ ഹാജി, സ്റ്റാഫ് സി ക്രട്ടറി പി എം അഷറഫ്, പി.ടി.എ വൈസ് പ്രസി- കെ.പി നിസാർ, സ്വാമി എന്നിവർ ആശംസകൾ നേർന്നു.
കൃഷി ഓഫീസർ കൃഷ്ണൻ സ്വാഗതവും മുബാറക്ക് സ്കൂൾ
സ്കൗട്ട് അധ്യാപകൻ കെ പി അഷറഫ് നന്ദിയും പറഞ്ഞു. സ്കൗട്ട് അധ്യാപകനും കർഷകനുമായ പി.പി ഹു സൈൻ കൃഷിക്ക് നേതൃത്വം നൽകി.സ്കൂൾ എൻ എസ് എസ് ,ജെ ആർ സി അംഗങ്ങളും കൊയ്ത്ത് ഉൽസവത്തിൽ പങ്കെടുത്തു