21 Dec 2023

യാത്രാക്ലേശം പരിഹരിക്കാൻ നിവേദനവുമായി സ്പീക്കറുടെ മുന്നിൽ വിദ്യാർത്ഥികൾ




 *യാത്രാ ക്ലേശം രൂക്ഷം: വിദ്യാർത്ഥികൾ സ്പീക്കർക്ക് നിവേദനം നൽകി* 


തലശ്ശേരി: ചൊക്ലി ഭാഗത്ത് നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾ മഞ്ഞോടി വഴി പോകുന്നത് സ്കൂളിലേക്ക് വരുന്ന കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.

ചൊക്ലി ഭാഗത്ത് നിന്നും തലശ്ശേരിക്ക് പോകുന്ന ബസ്സുകൾ സൈദാർ പള്ളി വഴി സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂനിറ്റ് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന് സ്കൗട്ട് ട്രൂപ്പ് ലീഡർ അദ്വയ പ്രശാന്തിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി.


1 Nov 2023

ഞാറ് നടീൽ ഉൽസവം


തലശ്ശേരിയുടെ ഉൽസവമായി
കേരളപ്പിറവി ദിനത്തിൽ ഞാറുനടീൽ
തലശ്ശേരി :  ജ്ഞാനോദയ യോഗംതലശ്ശേരി, തലശ്ശേരി നഗരസഭ കാർഷിക കർഷക ക്ഷേമ വകുപ്പും  മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്സ് ആൻ്റ് ഗൈഡ്സും മാതൃഭൂമി സീഡ് ക്ലബ്ബ്, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള ഞാറു നടീൽ തലശ്ശേരിയുടെ ഉൽസവമായി.തലശ്ശേരി ജ്ഞാനോദയ യോഗത്തിന്  കീഴിൽ ടെമ്പിൾഗേറ്റ് ക്ഷേത്ര പരിസരത്ത്

നിലമൊരുക്കി ഞാറ്റടി തയ്യാറാക്കിയ 3 ഏക്കർതരിശു പാടത്താണ് ഞാറു നട്ടത്. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.  സബ് കളക്ടർ സന്ദീപ് കുമാർ  ഐ. എ. എസ് മുഖ്യാതിഥിയായി. തലശ്ശേരി ജ്ഞാനോദയ യോഗം പ്രസിഡൻ്റ് അഡ്വ. സത്യൻ അധ്യക്ഷനായി.

വാർഡ് കൗൺസിലർ പ്രീത പ്രദീപ്, വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ,

 സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ടി.പി അയിഷ, കൃഷി ഓഫീസർ കൃഷ്ണൻ , സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് എ.കെ സക്കറിയ, പി.ടി.എ പ്രസിഡൻ്റ് ടി.വി.എബഷീർ ഹാജി, 

സ്റ്റാഫ് സെക്രട്ടറി പി. എം അഷറഫ്,

പി. പി ഹുസൈൻ സംസാരിച്ചു. ചടങ്ങിൽ ജ്ഞാനോദയ യോഗം ഭാരവാഹികൾ, തലശ്ശേരി മുനിസിപ്പൽ കൗൺസിലർമാർ,കൃഷി വകുപ്പ് ഉദ്യോഗസ്തർ,പി. ടി. എ അംഗങ്ങൾ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ സ്കൂൾ അധ്യാപകർ, മുനിസിപ്പാലിറ്റിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ എൻ.എസ്.എസ്, എസ്. പി സി, ജെ.ആർ.സി മുബാറക്ക സ്കൂൾ എൻ. എസ്.എസ് യൂനിറ്റ്, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിനെത്തിയ മുഴുവൻ പേർക്കും ജ്ഞാനോദയ യോഗം വക മധുരവി തരണം നടത്തി. നടന്നു. കൃഷി ഓഫീസർ കൃഷ്ണൻ സ്വാഗതവുംസ്കൗട്ട് അധ്യാപകൻ കെ.പി അഷറഫ് ചടങ്ങിന് നന്ദിയും പറഞ്ഞു.















 














9 Oct 2023

നാലേക്ക റോളം വരുന്ന വയലിൽ നെൽകൃഷിയിറക്കാനൊരുങ്ങി മുബാക്ക ഹയർ സെക്കണ്ടറി സ്കൗട്ട് യൂനിറ്റും സീഡ് ക്ലബും

തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മുബാറക് ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷത്തിൽ ഉൾപ്പെടുത്തി ജ്ഞാനോദയ യോഗം തലശ്ശേരി യുടെ കീഴിലുള്ള  ടെമ്പിൾ ഗേറ്റ് പരിസരത്തെ നാലേക്ക റോളം വരുന്ന വയലിൽ   നെൽകൃഷി ഇറക്കുന്നു

നെൽവിത്ത് പാകൽ ചടങ്ങ് മുബാറക്ക് സ്കൂൾ പ്രിൻസിപ്പൽ ടി എം സാജിദ് മാനേജിങ് കമ്മിറ്റി സെക്രട്ടറി  ബഷീർ ചെറിയാൻ സ്കൂൾ ഹെഡ്മിസ്ട്രസ് കെടിപി ഐഷ പിടിഎ വൈസ് പ്രസിഡണ്ട് കെ പി നിസാർ എന്നിവർ ചേർന്ന് നടത്തി ചടങ്ങിൽ എംപി മജീദ് മാസ്റ്റർ മാനേജിംഗ് കമ്മിറ്റിയംഗം തഫ്ലീം മാണിയാട്ട് സ്റ്റാഫ് സെക്രട്ടറി പി എം അഷറഫ് ,നസീർ നല്ലൂർ പി പി ഹുസൈൻ ,എ .യു ഷമീല സ്കൗട്ട് അധ്യാപകരായ കെ. പി അഷ്റഫ് ,കെ അഷ്റഫ്  എന്നിവർപങ്കെടുത്തു തലശ്ശേരി ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.കെ.സത്യൻ ഡയറക്ടർ രാജീവൻ എന്നിവർ നേതൃത്വം നൽകി. കൃഷി ഓഫീസർ കൃഷ്ണൻ വിദ്യാർത്ഥികൾ കൃഷിരീതികളെക്കുറിച്ച് ക്ലാസ്സ് എടുത്തു.






 

ശുചീകരണം

 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് യൂനിറ്റ് സ്കൂൾ പരിസരം ശുചീകരിച്ചു.