*യാത്രാ ക്ലേശം രൂക്ഷം: വിദ്യാർത്ഥികൾ സ്പീക്കർക്ക് നിവേദനം നൽകി*
തലശ്ശേരി: ചൊക്ലി ഭാഗത്ത് നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾ മഞ്ഞോടി വഴി പോകുന്നത് സ്കൂളിലേക്ക് വരുന്ന കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
ചൊക്ലി ഭാഗത്ത് നിന്നും തലശ്ശേരിക്ക് പോകുന്ന ബസ്സുകൾ സൈദാർ പള്ളി വഴി സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂനിറ്റ് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന് സ്കൗട്ട് ട്രൂപ്പ് ലീഡർ അദ്വയ പ്രശാന്തിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി.
No comments:
Post a Comment